പ്രമാടം : വലഞ്ചുഴി 1715- ാം ദേവീവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ മൂന്ന് അദ്ധ്യായന വർഷങ്ങളിൽ എസ്.എസ്.എൽ.പി, പ്ളസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് എൻഡോവ്മെന്റുകളും സ്കോളർഷിപ്പും വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ളസ് നേടിയ ലക്ഷ്മി.ആർ.നായരെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് എം.ആർ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സുവർണ്ണകുമാർ, സുധാകരൻപിള്ള, വിജയകുമാർ, മോഹനൻ നായർ, രാജീവ് കുമാർ, മുരളീധരൻ നായർ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.