വള്ളിക്കോട് : പഞ്ചായത്തിലെ സർവേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാർ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, കാസർഗോഡ് സർവേ ഡെപ്യൂട്ടി ഡയറക്ടർ സലിം, സർവേ ഡെപ്യൂട്ടി ഡയറക്ടർ എം.ബി.സിന്ധു, സർവേ ഡയറക്ട്രേറ്റ് ഡെപ്യൂട്ടി ഡയറക്ടർ എൻ.കെ.ബാബു, സർവേഅസി.ഡയറക്ടർ സിദ്ധ്യാന പ്രസാദിൻ പ്രഭാമണി,കോന്നി ഭൂരേഖാ തഹസിൽദാർ ബിനുരാജ്, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, കെ.കെ.അനിൽ കുമാർ, വി.അജിതകുമാരി എന്നിവർ പ്രസംഗിച്ചു.