ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഉണർവ് സാംസ്‌കാരിക വേദിയും വിൻസെന്റ് അക്കാഡമിയും സംയുക്തമായി നടത്തിയ സാഹിത്യ സദസ് കൃഷ്ണകുമാർ കാരക്കാട് ഉദ്ഘാടനം ചെയ്തു. പീതംബരൻ പരുമല അദ്ധ്യക്ഷത വഹിച്ചു. ചണ്ഡാല ഭിക്ഷുകി നൂറാം വർഷം പ്രബന്ധം എം.കെ.കുട്ടപ്പൻ അവതരിപ്പിച്ചു. മാധവൻ കലാഭവൻ, മനു പാണ്ടനാട്, സി. ജി. പരമേശ്വരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ സി.ജി പരമേശ്വരൻ തിരുവൻവണ്ടൂരിനെ മാധവൻ കലാഭവനും, മാവേലിക്കര ജയദേവനെ ഡോ.ബിനോയ് തോമസും ആദരിച്ചു. രവി പാണ്ടനാട്, രാജ് നീല എന്നിവർ സംസാരിച്ചു.