തിരുവല്ല : മടയ്ക്കൽ റിട്ട.താലൂക്ക് സപ്ലൈ ഓഫീസർ തമ്പാൻ സാമുവലിന്റെ ഭാര്യ പത്തനംതിട്ട റിട്ട. ഡെപ്യൂട്ടി കളക്ടർ റോസമ്മ തമ്പാൻ (71) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് തിരുവല്ല സെന്റ് തോമസ് മാർത്തോമാ (എസ്.സി.എസ്.) പള്ളിയിൽ. തിരുവല്ല മുളമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബി തമ്പാൻ (സിംഗപ്പൂർ), ജീമോൾ തമ്പാൻ (സൗദി അറേബ്യ) മരുമക്കൾ: ജിബു ടോം, തോണിക്കടവിൽ, (സൗദി അറേബ്യ), നിമ്മി മണ്ടകത്തിൽ (സിംഗപ്പൂർ). സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ ഡയറക്ടറും മാക്ഫാസ്റ്റ് കോളേജിന്റെ പ്രിൻസിപ്പലും ആയിരുന്ന ഡോ.ഫാ. എബ്രഹാം മുളമൂട്ടിലിന്റെ സഹോദരിയാണ്.