ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ച രാമായണ പാരായണം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.ബിന്ദു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി.പ്രസാദ് തിരമത്ത്, സെക്രട്ടറി വിനോദ് കുമാർ കാരയ്ക്കാട്. മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി സിന്ധു സുരേഷ്. ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി ദിലീപ് ഉത്രം, ജനറൽ സെക്രട്ടറി ബാബു കല്ലിശേരി, രതീഷ് മംഗലം, ശ്രീകുമാർ, അനിത വേണു, ലീലാമണി, വേണുഗോപാൽ എന്നിവർ പങ്കെടുത്തു. യജ്ഞശാലയിൽ രാവിലെ 6ന് മഹാ ഗണപതി ഹോമത്തിന് ശേഷം ചെങ്ങന്നൂർ ജയപ്രകാശ്, ഓതറ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് രാമായണം പാരായണം ചെയ്യുന്നത്.