ചെങ്ങന്നൂർ: എ.ബി.വി.പി പ്രവർത്തകനായ വിശാലിന്റെ 10-ാമത് ചരമവാർഷിക ദിനാചരണം നടത്തി. വിശാലിന്റെ ജന്മനാടായ മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വീടിന് സമീപമുളള കുഴിമാടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ.അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ അനിൽ കുമാർ,എം.യു അനൂപ്, സി.വി ശ്രീനിഷ്, ബി.പി ഭുവനചന്ദ്രൻ, കെ.സജിത്ത്, എൻ.കെനന്ദകുമാർ, എം മിഥുൻ, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, പ്രശാന്ത് മേക്കാട്ടിൽ, ജി. ശ്രീകുട്ടൻ, അമൽ മോഹൻ, ദിനൂപ് ചന്ദ്രൻ, എസ്.രാഹുൽ, ബൈജു കോട്ട,ആർ.ശ്രീനാഥ്, ആർ.അഭിലാഷ് എന്നിവർ പങ്കെടുത്തു. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശാൽ അനുസ്മരണം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ പാണ്ടനാട് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ കുടുബ പ്രബോധൻ പ്രമുഖ് ജി.ബിജു അനുസ്മരണ പ്രഭാഷണം നടത്തി.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബൻബോസ്,അരുൺ കുമാർ,മനീഷ് മധു,ശിവപ്രസാദ്, പി.എ നാരായണൻ, രോഹിത്ത് പി.കുമാർ, സിനിബിജു, ഇന്ദുരാജൻ, ശ്രീദേവി ബാലകൃഷ്ണൻ, സുഷമ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.