abvp
എ.ബി.വി.പിയുടെ നേതൃത്വത്തിൽ നടന്ന വിശാൽ സ്മൃതി ദിനാചരണം സംസ്ഥാന സെക്രട്ടറി എൻ. സി. ടി ശ്രീഹരി ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: പത്താമത് വിശാൽ സ്മൃതി ദിനാചരണം എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അമല ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ ഗോകുൽ പ്രസാദ്, ആതിര വിജയകുമാർ, ജില്ല സെക്രട്ടറി എം. മിഥുൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം സുജിത്ത് വീയപുരം. നഗർ സമിതി പ്രസിഡന്റ് ഗൗരി പ്രിയ, നഗർ സെക്രട്ടറി അഭിരാജ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.