road
ചെറിയനാട് പഞ്ചായത്തിൽ നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ പൊതുമരാമത്ത് വിഭാഗവും, എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിലും നിർമ്മിച്ച കൊയ്പ്പള്ളിപ്പടി-തോമ്പിൽപ്പടി, കുറ്റിയിൽപ്പടി-കനാൽ, ഓവർബ്രിഡ്ജ്-എസ്.എൻ.ഡി.പി യു.പി.എസ്, ചെറിയനാട്-കാപ്പിൽപ്പടി, ഊരിത്തറ-തോണ്ടുതറപ്പടി, മണ്ണിലേത്ത് റോഡുകളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാളിനി രാജൻ, സ്വർണ്ണമ്മ, വി.കെ വാസുദേവൻ, ജി.വിവേക്, കെ.പി മനോജ് മോഹൻ, പ്രസന്നകുമാരി, പി ഉണ്ണികൃഷ്ണൻ നായർ, എം.എസ് സാദത്ത്, ടി.വി ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ സ്വാഗതവും പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി ബിമൽ നന്ദിയും പറഞ്ഞു.