ramayanam
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ലാ ഗ്രൂപ്പിലെ വേദാന്ത സംസ്കൃത പാഠശാലകൾ സംഘടിപ്പിച്ച രാമായണ മത്സരപരിപാടികൾ അസി.കമ്മീഷണർ കെ.ആർ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിൽപ്പെട്ട വേദാന്ത സംസ്കൃത പാഠശാലകളുടെ സംയുക്താഭിമുഖ്യത്തിലുള്ള രാമായണ മത്സരപരിപാടികൾ ശ്രീവല്ലഭമഹാക്ഷേത്രത്തിൽ നടന്നു. തിരുവല്ലാ അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ.ശ്രീലത ഉദ്ഘാടനം ചെയ്തു.സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ അദ്ധ്യക്ഷനായി. വിവിധ ക്ഷേത്രമതപാഠശാലകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ആതിര എ.കുമാർ,ദ്രൗപദി,കൃഷ്ണപ്രിയ (രാമായണപാരായണം), ശ്രീഹരി,വിശ്വലക്ഷ്മി, ആദികേശ് (പ്രശ്നാേത്തരി) അമൃതാ അരുൺ,ഭാവന,ദർശന (പ്രസംഗം), പ്രത്യുഷ് വി, ശ്രീവത്സ് കെ.എസ്. (ഉപന്യാസരചന) എന്നിവർ വിജയികളായി. 2021ലെ ഓൺലൈൻ മത്സരങ്ങളിൽ ശ്രേയാവാര്യർ, ശ്രീപ്രിയ, ആഷ്നാ, അതുൽ എസ്.കുമാർ,വിനീത് കൃഷ്ണ,വിഷ്ണുപ്രിയ,അമൃതാ അരുൺ,കാർത്തിക് എം.കൈമൾ, അതുൽ എസ്.കുമാർ എന്നിവർ വിജയികളായിരുന്നു. വിജയികൾക്കുള്ള പുരസ്കാരങ്ങളും മഹാത്മാഗാന്ധി സർവകലാശാല ബി.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ നാലാംറാങ്ക് നേടിയ മാളവിക എസ് കൊങ്ങരേട്ടിനുള്ള ഉപഹാരവും അസി.കമ്മിഷണർ വിതരണം ചെയ്തു. റിട്ട.ജോ.ഡയറക്ടർ ഓഫ് ട്രഷറീസ് ശ്രീദേവി ശ്യാം, പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠം റിട്ട.പ്രിൻസിപ്പൽ ലളിതമ്മ എന്നിവർ വിധികർത്താക്കളായിരുന്നു. വേദാന്തപാഠശാലാ കോർഡിനേറ്റർ പ്രമോദ് തിരുവല്ല, മതപാഠശാലാദ്ധ്യാപകരായ മോഹനകുമാർ കണിയാന്തറ, രാജേശ്വരി നായർ, ജയലക്ഷ്മി സന്തോഷ്, ലീലാമണി ബി.പിള്ള, സരസ്വതിയമ്മ ആർ,പഞ്ചാബ് നാഷണൽ ബാങ്ക് റിട്ട.സീനിയർ മാനേജർ ആർ.പി.ശ്രീകുമാർ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വെെസ് പ്രസിഡന്റ് രാജമ്മ രാഘവൻ നായർ,ജന.സെക്രട്ടറി വി.ശ്രീകുമാർ കൊങ്ങരേട്ട്, ഭാഗവതാചാര്യൻ ആർ.മുരളീധരൻനായർ എന്നിവർ പ്രസംഗിച്ചു.