നെൽസൺ മണ്ടേല ദിനം
Nelson Mandela International Day

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവായ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് 1918 ജൂലായ് 18. 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 1993ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനൊപ്പം പങ്കിട്ടു. 1990ൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നൽകി മണ്ടേലയെ ആദരിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് മണ്ടേല. 2009ൽ യു.എൻ.പൊതുസഭ ജൂലായ് 18 മണ്ടേല ദിനമായി പ്രഖ്യാപിച്ചു.