തിരുവല്ല: താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം തുടങ്ങി. വിവിധ പരിപാടികളോടെ ആഗസ്റ്റ് 16ന് സമാപിക്കും. ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദിവസവും എട്ടുമുതൽ 12 വരെയും രണ്ടു മുതൽ അഞ്ചു വരെയും രാമായണ പാരായണവും വിശേഷാൽ പൂജകളും നടക്കും. 12ന് അന്നദാനം. ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഭാഗവത പാരായണം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. ക്ഷേത്രമേൽശാന്തി വിഷ്ണു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 28ന് രാവിലെ 6 മുതൽ കർക്കടക വാവുബലി ഉണ്ടായിരിക്കും. മതിൽഭാഗം ചക്രക്ഷാളനപുരം ബ്രഹ്‌മസ്വംമഠം ശ്രീരാഘവേശ്വര ക്ഷേത്രത്തിലെ രാമായണമാസാചരണത്തോടനുബന്ധിച്ച് ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെ രാമായണ പാരായണം നടക്കും. മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെ രാമായണ പാരായണം നടക്കും. മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം പരിപാടികൾ തുടങ്ങി. കിഴക്കുംമുറി നെൻമേലിക്കാവ് ദേവീക്ഷേത്രത്തിൽ ദിവസവും എട്ട് മുതൽ അഞ്ച് വരെ രാമായണ പാരായണം നടക്കും.