അടൂർ : കെ.എസ്.ആർ.ടി.സി അസി.ട്രാൻസ്പോർട്ട് ഓഫീസ് നിറുത്തലാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി അടൂർ എ.ടി ഓഫീസ് ഉപരോധിച്ചു. പ്രസിഡന്റ് പി.കെ മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉപരോധ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി അംഗം തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, അംജിത് അടൂർ,എ.ബി തോമസ്,അഖിൽ പന്നിവിഴ, കെ.എൻ രാജൻ, ദിലീപ് കടമ്പനാട്, സാനു തുവയൂർ എന്നിവർ സംസാരിച്ചു.