18-sndp-kzhry-
കോഴഞ്ചേരി എസ്. എൻ. ഡി. പി. യൂണിയനിലെ നൂറിലധികം വരുന്ന മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനർ ജോ: കൺ വിനർമ്മാരുടെയും ശാഖാ യോഗം പ്രസിഡന്റ്, സെക്രട്ടറി, വനിതാ സംഘം ശാഖാ സെക്രട്ടറിമാരുടെയും സംയുക്ത പൊതുയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : വ്യവസായംകൊണ്ടും വിദ്യ കൊണ്ടും മാത്രമേ ശ്രീനാരായണ സമൂഹത്തിന് സമൂഹത്തിൽ ഉന്നത സ്ഥാനത്തേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു എന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. എസ്.എൻ.ഡി.പി യൂണിയനിലെ മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനർ,​ ജോ.കൺവിനർമാർ,​ ശാഖാ പ്രസിഡന്റ്,​ സെക്രട്ടറി, വനിതാ സംഘം ശാഖാ സെക്രട്ടറി എന്നിവരുടെ സംയുക്ത പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

യോഗം ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന മൈക്രോ ഫിനാസ്പദ്ധതി കാര്യക്ഷമമായി ശാഖാ മൈക്രോ യൂണിറ്റുകൾ എറ്റെടുത്ത് നടപ്പിലാക്കി ചെറുതും വലുതുമായ വ്യവസായ സംഭരങ്ങളും അരംഭിച്ച് വനിതകൾ സാമ്പത്തിക സ്വയം പര്യാപ്തതയിൽ എത്തിച്ചേർന്ന് സാമ്പത്തിക അടിത്തറ ഭദ്രമാക്കേണ്ടതാണ്. അതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും അതാത് മൈക്രോ യൂണിറ്റുകൾക്കും ശാഖാഭരണ സമതികൾ ചെയ്തു കൊടുക്കണമെന്നു മോഹൻ ബാബു പറഞ്ഞു.

കോഴഞ്ചേരി യൂണിയനിലെ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്ന സംയുക്ത സമ്മേളനത്തിൽ യൂണിയൻ കൗൺസിലർമ്മാരായ പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാലാ, അഡ്വ.സോണി പി.ഭാസ്‌ക്കർ, സുഗതൻ പൂവത്തുർ,സിനു വി.പണിക്കർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാ അനിൽ, യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജിനു ദാസ്, യൂണിയൻ സെക്രട്ടറി സോജൻ സോമൻ, യൂണിയൻ സൈബർ സേനാ കൺവിനർ ഗോകുൽ ശിവ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ സ്വാഗതവും,​ നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് കൃതജ്ഞതയും പറഞ്ഞു.