songs
തൃപ്പൂണിത്തുറയിൽ നടന്ന പൂർണ്ണത്രയീ കാവ്യസംഗീതസന്ധ്യ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ആറുമാസം കൊണ്ട് അമ്പതിലധികം പാട്ടുകൾ പുറത്തിറക്കി റെക്കാഡ് നേട്ടം കൈവരിച്ചതിന്റെ ഭാഗമായി കൂത്തമ്പലത്തിൽ നടന്ന പൂർണ്ണത്രയീ കാവ്യസംഗീതസന്ധ്യ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. ഡോ.ബി.ജി.ഗോകുലൻ രചിച്ച് തൃപ്പൂണിത്തുറ പി.ഡി. സൈഗാൾ ഈണംപകർന്ന ഗാനങ്ങൾ സുദർശനം മെലഡീസ് നിർമ്മിച്ച് പുറത്തിറക്കിയ ഗാനഗോകുലത്തിന് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി. അഞ്ച് സംഗീത ആൽബങ്ങളിലായാണ് അമ്പത് പാട്ടുകൾ ഇറക്കിയത്. എം.ചന്ദ്രശേഖരമേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈ കൂട്ടുകെട്ടിൽ പങ്കാളികളായ പിന്നണിക്കാർക്കും ഗായകർക്കും ക്യാഷ് അവാർഡും സ്മരണികയും നൽകി ആദരിച്ചു. എം.ആർ.എസ്.മേനോൻ, എം.എസ്.വിനോദ്, ആർ.പ്രേംകുമാർ, കവി രമേശൻനായർ, രമേശ് വർമ്മ, ആർ.ജെയും ഗാനരചയിതാവുമായ സുമേഷ് ചുങ്കപ്പാറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പതിനഞ്ചിലധികം ഗായികാ ഗായകൻമാർ അണിനിരന്ന ഗാനസന്ധ്യയും അരങ്ങേറി.