കോന്നി: ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റും, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായിരുന്ന എസ്.ഹരിഹരൻ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്നു. കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.ശ്യാം അരവിന്ദം അനുസ്മരണ പ്രഭാഷണം നടത്തി. പരീക്ഷകളിൽ മികച്ച വിജയം നേടിയ ലൈബ്രറി അംഗങ്ങളായ നന്ദന അനിൽ, ഐറിൻ എൽസ ജോബി എന്നിവരെ ആദരിച്ചു. എൻ.എസ്.മുരളീ മോഹൻ, റെജി മലയാലപ്പുഴ, വിനോദ് വാഴപ്പള്ളിൽ, എസ്.കൃഷ്ണകുമാർ,
ഡി.പത്മരാജ്, എൽ.ലീനാകുമാരി,പി.എൻ. മുഹമ്മദ് കുഞ്ഞ്, എം.ഷെറീഫ് , ജി.രാജൻ, ഉഷ.ജി എന്നിവർ സംസാരിച്ചു.