congress
യൂത്ത് കോൺഗ്രസിന്റെ കടലാസ് തോണി ഒഴുക്കി പ്രതിഷേധിച്ചു

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മലിനജലം കെട്ടിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കടലാസ് തോണി ഒഴുക്കി. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയിൽ, ജിബിൻ കാലായിൽ, ജോജോ ജോൺ, ബ്ലസൻ,രഞ്ജിത് പൊന്നപ്പൻ, അമീർഷാ, ശ്രീനാഥ് പി.പി, വസിഷ്ഠൻ കുര്യൻ, ജോമി, മനോജ്, റിജോ, ജേക്കബ് വർഗീസ്, ജെറി,റോണി അലക്സ്, അലിംഷാ എന്നിവർ പ്രസംഗിച്ചു.