ബാങ്ക് ദേശസാത്കരണ ദിനം


ഇന്ത്യയുടെ വൻമാറ്റങ്ങൾക്ക് വഴിതെളിച്ച സംഭവമാണ് ബാങ്ക് ദേശസാത്കരണം. ബാങ്കിംഗ് സംവിധാനം ഗ്രാമങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയത്. ഒന്നാംഘട്ട ദേശസാത്കരണം നടന്നത് 1969 ജൂലായ് 19നാണ്. രണ്ടാം ഘട്ട ദേശസാത്കരണം 1980 ഏപ്രിൽ 15നും. രണ്ടു ഘട്ടങ്ങളിലും ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി.