അടൂർ : എസ്. എൻ. ഡി. പി യോഗം1255-ാം പാറക്കര - ഇടമാലി ശാഖയിലെ പാറക്കര വടക്ക് കുമാരനാശാൻ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ചരുവിളപുത്തൻവീട്ടിൽ വിശ്വംഭരന്റെ വസതിയിൽ നടന്നു. കുടുംബയോഗം ചെയർമാൻ കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സംഘടനാ സന്ദേശം നൽകി. കുടുംബയോഗത്തിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു. ശാഖാ പ്രസിഡന്റ് സ്നേഹലതാ സത്യദാസ്, സെക്രട്ടറി പി. കെ. ഭാസ്കരൻ, വനിതാസംഘം പ്രസിഡന്റ് സുജാത വിശ്വനാഥൻ, സെക്രട്ടറി സുവർണ്ണ രാജേന്ദ്രൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് സർവ്വമംഗലം, സെക്രട്ടറി അജു കൂടത്തിനാൽ, നാരായണൻ കുട്ടി കലടൂർ എന്നിവർ പ്രസംഗിച്ചു. കുടുംബയോഗം കൺവീനർ എൻ. വിശ്വംഭരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുടുംബയോഗത്തിലെ കുട്ടികൾക്ക് ഉപഹാരം നൽകി.