bba

കോന്നി : കലഞ്ഞൂർ അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ടാക്സ്, ബി.ബി.എ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ബിരുദകോഴ്സുകളിൽ അൻമ്പത് ശതമാനം സീറ്റുകളിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും 750 രൂപ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചവിവരങ്ങളും സഹിതം കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. സംവരണവിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷഫോറം കോളേജ് ഓഫീസിൽ ലഭിക്കും. ഹെൽപ്പ് ഡസ്ക് ഫോൺ. 9048494054, 8606032861.