
അടൂർ : ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് പുറപ്പെട്ട 'ഉണർവ് ' വനിതാമുന്നേറ്റ ജാഥയുടെ ജില്ലാതല പര്യടനത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് കെ.എസ്.ആർ.ടി.സി കോർണറിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ അദ്ധ്യക്ഷതവഹിക്കും. മാദ്ധ്യമപ്രവർത്തക ഡോ.അമല ആനി ജോൺ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി, ജയചന്ദ്രൻ കല്ലിംഗൽ, ഐ.സബീന, എം.കെ.സരള, എൻ.സോയാമോൾ, മഞ്ജു ഏബ്രഹാം, എസ്.രജനി എന്നിവർ പ്രസംഗിക്കും.