തെങ്ങമം : ടൗൺ 5838-ാം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രക്കുറുപ്പ് പ്രതിഭകളെ ആദരിച്ചു. ചികിത്സാ സഹായ വിതരണം യൂണിയൻ ഭരണ സമിതി അംഗങ്ങളായ തോട്ടുവ മുരളി, ജി.ഉണ്ണികൃഷ്ണൻ എന്നിവർ നിർവഹിച്ചു. കരയോഗ ഭാരവാഹികളായ രാജേന്ദ്രൻ നായർ, ഷിബുലാൽ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എ.ബാലചന്ദ്രൻ പിള്ള സ്വാഗതവും, വൈസ് പ്രസിഡന്റ് എസ്.പി. സന്തോഷ് നന്ദിയും പറഞ്ഞു.