തിരുവല്ല: സഹകാർ ഭാരതി നെടുമ്പ്രം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള മണിപ്പുഴ അമ്പാടി പുരുഷ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈമാറി.സംഘം പ്രസിഡന്റ് കെ.രാധാകൃഷ്ണന് സഹകാർ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സഹകാർ ഭാരതി താലൂക്ക് സെക്രട്ടറി ശ്രീകുമാർ മണിപ്പുഴ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സുരേന്ദ്രൻപിള്ള, കൃഷ്ണമൂർത്തി, കെ.എസ്.രാജശേഖരൻ നായർ, സതിഷ് ചന്ദ്രൻ, ഗോപി, ശ്രീകുമാർ എന്നിവർ സംസാരിച്ചു.