വള്ളിക്കോട് : ഐ.പി.സി ശാലേം സഭയുടെ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഡോ.വിത്സൺ ജോസഫ് നിർവഹിച്ചു. പാസ്റ്റർ സാം പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സഭാ ഗായക ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജ്ജ്, പഞ്ചായത്ത് മെമ്പർ വി.വിമൽ, പാസ്റ്റർമാരായ തോമസ് വർഗീസ്, ബിനു കൊന്നപ്പാറ, ജോസ് സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.