1
പുറ്റത്താനിയ്ക്ക് സമീപം ഇടുവിനാംപൊയ്കയിൽ രാജന്റെ വീടിന് മുകളിൽ നാശം വിതച്ച ശേഷം വാനരൻ

മല്ലപ്പള്ളി:എഴുമറ്റൂരിൽ മയിലിന് പിന്നാലെ കുരങ്ങുശല്യവും രൂക്ഷമാകുന്നു. വില്ലേജിലെ വായനശാല കവല, പുറ്റത്താനി ,തോമ്പിൽ മേഖലകളിലാണ് കുരങ്ങുകൾ വിഹരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ഇവ ചക്ക, തേങ്ങ, വാഴക്കുല, റമ്പുട്ടാൻ, പച്ചക്കറികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കയറി അരി, പലവ്യഞ്ജനങ്ങൾ എന്നിവയും നശിപ്പിക്കും. വീടുകളിൽ അലക്കിവിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ കൈക്കലാക്കി കടന്നു കളയും. മുമ്പ് കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കിൽ പിന്നിട് മയിലും നാട്ടിലെത്തിയിരുന്നു. കുരങ്ങ് ശല്യം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.