
പത്തനംതിട്ട : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അടൂർ താലൂക്കിലെ ഗുണഭോക്താക്കൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളായ സ്വയം തൊഴിൽ വായ്പ, വാഹന വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവർണശ്രീ വായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് അടൂർ റവന്യൂ ടവർ റോഡിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04734 293677.