തിരുവല്ല; ദേശീയ വായനദിന മാസാചരണത്തിന്റെ സമാപന സമ്മേളനം ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തകവായന ശീലമാക്കണമെന്നും എങ്കിൽ മാത്രമേ വരുംതലമുറയ്ക്ക് വായന ഒരു മാർഗദീപമായി മാറുകയുള്ളെന്നും ആർ.ഡി.ഒ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്.രേണുകാഭായ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി സി.കെ.നസീർ, വായനാമിഷൻ ജില്ലാ കോർഡിനേറ്റർ സന്തോഷ് ദാമോദരൻ, കുഞ്ഞന്നാമ്മ കുഞ്ഞ്, എസ്.അമീർജാൻ, മീരാസാഹിബ്, പി.ടി.എ പ്രസിഡന്റ് ടി. എ. റെജികുമാർ, ഹരിപ്രസാദ്, പ്രിൻസിപ്പൽ ജയാമാത്യു, ഹെഡ്മാസ്റ്റർ ഷാജി മാത്യു, റിനു അൽഫോൻസ് എന്നിവർ പ്രസംഗിച്ചു. പി.എൻ.പണിക്കർ വായനാകോർണർ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്. രേണുകാഭായി ഹെഡ്മാസ്റ്റർ ഷാജി മാത്യുവിനു പുസ്തകം നൽകി നിർവഹിച്ചു.