കോന്നി: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കേരളാ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.ഷൈബി അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിജുകുമാർ, തഹസീൽദാർ പി.സുദീപ്, യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ, എസ്.ശ്യാംകുമാർ, എസ്.ശ്രീലത, കെ.സതീഷ് കുമാർ, ഐ.ദിൽഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.