തിരുവല്ല: സജി ചെറിയാൻ എം.എൽ.എ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗക്കേസിൽ കേരളാ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് എം പുതുശേരിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെയാണ് പുതുശേരി മൊഴി രേഖപ്പെടുത്തിയത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ പൂർണ രൂപം സി.ഡി.യിലാക്കി തെളിവായി പുതുശേരി കൈമാറി. പരാതിക്കാരായ ആറ് പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. മൊഴി നൽകുന്നതിനായി ഹാജരാകാൻ മറ്റ് മൂന്ന് പേർക്ക് നോട്ടീസ് നൽകിയതായി ഡിവൈ.എസ്.പി ടി.രാജപ്പൻ പറഞ്ഞു.