muncipal
തിരുവല്ല നഗരസഭയിൽ ബി.ജെ.പി കൗൺസിലർമാർ ചൂട്ടുകറ്റയുമായി പ്രതിഷേധിക്കുന്നു

തിരുവല്ല: വഴിവിളക്കുകൾ പ്രകാശിപ്പിക്കാത്തതിലും ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന വാർഡുകളിൽ വികസന പദ്ധതികൾ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ തിരുവല്ല നഗരസഭ കൗൺസിൽ ഹാളിലെ നടുത്തളത്തിൽ ചൂട്ടുകറ്റയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, വിമൽകുമാർ, ഗംഗ രാധാകൃഷ്ണൻ, മിനി പ്രസാദ്, പൂജ ജയൻ എന്നിവരാണ് പ്രതിഷേധിച്ചത്. കൗൺസിൽ ഹാളിലെ പ്രതിഷേധത്തിന് ശേഷം നഗരസഭയ്ക്ക് മുമ്പിൽ നടത്തിയ ധർണ ജില്ലാ ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വർക്കി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജയൻ, പ്രവീൺകുമാർ, ശ്രീലേഖ രഘുനാഥ്, ശാലിനികുമാരി, വിജയകുമാരി, ടി.സുധീഷ്, ജനാർദ്ദനൻ, അനന്തകൃഷ്ണൻ, അശോകൻ, രാധാകൃഷ്ണൻ, സ്മിത എന്നിവർ പങ്കെടുത്തു.