മല്ലപ്പള്ളി:എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപം സാമൂഹിക വിരുദ്ധശല്യം വർദ്ധിക്കുന്നതായി പരാതി. വായനശാല കവലയ്ക്ക് സമീപത്തും പുറ്റത്താനി കാട്ടോലിപ്പാറ പ്രദേശങ്ങളിലും മദ്യപസംഘം തമ്പടിക്കുന്നതായും അസഭ്യവർഷവും സംഘട്ടനവും പതിവാക്കുന്നതായും പരാതിയുണ്ട്