അടൂർ :കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണ ലക്ഷ്യത്തോടെ നിയോഗിക്കപ്പെട്ട ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാനപ്പെട്ടതും വിവാദപരവുമായ നിർദ്ദേശങ്ങൾ നടപ്പാക്കിയ ശേഷം നടത്തുന്ന അഭിപ്രായ രൂപീകരണം പ്രഹസനമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ജിജി എം സ്‌കറിയ, സെക്രട്ടറി ചാന്ദിനി. പി എന്നിവർ ആരോപിച്ചു.