കോന്നി: കാർഷിക വികസന ബാങ്കും സംസ്ഥാന കശുമാവ് വികസന ഏജൻസിയും കർഷകർക്ക് 21ന് രാവിലെ 11ന് സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ ഉദ്ഘാടനംചെയ്യും. രജിസ്റ്റർ ചെയ്തവർ അന്ന് രാവിലെ 11ന് അട്ടച്ചാക്കൽ ജംഗ്ഷനിൽ എത്തണം. രജിസ്റ്റർ ചെയ്തവർക്ക് വിതരണം ചെയ്തതിനുശേഷം പുതിയതായി ആവശ്യം ഉള്ളവർക്കും ലഭ്യത അനുസരിച്ച് വിതരണം ചെയ്യും. ആവശ്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടുക.