കോന്നി: എൻ.ജി.ഒ യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തുന്ന പച്ചക്കറി കൃഷി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി ഷൈബി അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.സുദീപ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷിജുകുമാർ, യൂണിയൻ ജില്ലാ ട്രഷറാർ ജി.ബിനുകുമാർ, കെ.സതീഷ്‌കുമാർ, എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.