d
മറിയാമ്മ

റാന്നി: സംസ്ഥാനത്ത് കൊവിഡിനെ ആദ്യം പരാജയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവന്ന റാന്നി ഐത്തലയിലെ വൃദ്ധദമ്പതികളിൽ മറിയാമ്മയും നിര്യാതയായി. റാന്നി ഐത്തല പട്ടയിൽ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ മറിയാമ്മ തോമസാണ് (91) മരിച്ചത്.

2020 മാർച്ച് എട്ടിന് മറിയാമ്മയുടെ മകൻ ഇറ്റലിയിൽ നിന്നെത്തിയ മോനച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുകയും കുടുംബത്തിലെ മറ്റുള്ളവ‌ർക്കും രോഗം ബാധിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കൊ വിഡ് വ്യാപനമുണ്ടായത്. അന്ന് 92 വയസുണ്ടായിരുന്ന ഏബ്രഹാം തോമസിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചത് രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ഒരുമാസത്തിലേറെ നീണ്ട ചികിത്സകൾക്കൊടുവിൽ ഇരുവരും ജീവിതത്തിലേക്കു തിരിച്ചുവന്നു. 2020 ഡിസംബറിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏബ്രഹാം തോമസ് മരിച്ചു. ഞായറാഴ്ച രാത്രിയാണ് മറിയാമ്മ മരിച്ചത്.മക്കൾ: ജോസ്, വത്സമ്മ, മോനച്ചൻ (ഇറ്റലി), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ഓമന, ജയിംസ്, രമണി.