
പത്തനംതിട്ട : ബാങ്കിംഗ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായ പത്താംക്ലാസ് പാസായ 18നും 75നും മദ്ധ്യേ പ്രായമുള്ള പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുളളവർക്ക് അപേക്ഷിക്കാം. ആധാർ, പാൻകാർഡ് സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉള്ളവരായിരിക്കണം അപേക്ഷകർ. ഫോൺ: 6238 525 149, 7012 630 729.