റാന്നി: താലൂക്ക് ആശുപത്രിയിലും പുതുശേരിമലയിലും ഉണ്ടായ അക്രമണങ്ങളിൽ കുറ്റക്കാരയവരെ അറസ്റ്റു ചെയ്യണമെന്നും പൊലീസ് ഈ വിഷയത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം ജനറൽ ബോഡി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. വിശാഖ് വെൻപാല. ജെറിൻ പ്ലാച്ചേരി. ഷിബു തോണികടവിൽ എന്നിവർ സംസാരിച്ചു.