പന്തളം:എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ 2709-ാം നമ്പർ പടനിലം ശാഖാ മെറിറ്റ് ഡേ പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പഠനോപകരണ , സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, അനിൽ ഐസെറ്റ്, സുരേഷ് മുടിയൂർകോണം, ശാഖാ പ്രസിഡന്റ് ബിജു. സെക്രട്ടറി മുരളി പാലമേൽ , വൈസ് പ്രസിഡന്റ് ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു..