1
കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന കടമ്പനാട് കൃഷി ഭവൻ ഓഫീസ്.

കടമ്പനാട് : കടമ്പനാട് കൃഷി ഭവൻ ഓഫീസ് 22 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് , ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കൃഷ്ണകുമാർ , ശ്രീനാ ദേവി കുഞ്ഞമ്മ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കടമ്പനാട് പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് കൊല്ലം ജില്ലാ അതിർത്തിയായ പോരുവഴി പഞ്ചായത്തിന്റെ അതിരിലാണ് നിലവിലെ കൃഷി ഭവൻ പ്രവർത്തിക്കുന്നത്. ഇതുമൂലം യാത്രാക്ളേശമുണ്ട്. കടമ്പനാട് നിന്ന് നടന്നുപോവുകയോ ഓട്ടോ വിളിച്ചു പോവുകയോയേ നിവർത്തിയുള്ളു. ചോർന്നൊലിക്കുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത്. കർഷകർക്ക് കൃഷിഭവന്റെ സേവനം പരിമിതമായി മാത്രമേ ലഭിച്ചിരുന്നുള്ളു. പഞ്ചായത്ത് ഒാഫീസ് കോമ്പൗണ്ടിൽത്തന്നെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൃഷി വകുപ്പിൽ നിന്നുള്ള 13.80. ലക്ഷം രൂപയും പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നുള്ള 7.80 ലക്ഷം രൂപയും ചേർത്താണ് കെട്ടിടം നിർമ്മിച്ചത്.