തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് നടത്തുന്ന അന്വേഷണം സ്വാഗതാർഹമാണെന്നും പൂർണമായും സഹകരിക്കുമെന്നും ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ ഔദ്യോഗിക വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ പ​റഞ്ഞു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം 1999 പ്രകാരമാണ് അന്വേഷണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും ഊഹാപോഹങ്ങൾക്കും വ്യക്തതയും ഉത്തരവും നൽകുവാൻ ഈ അന്വേഷണങ്ങൾക്ക് സാധിക്കുമെന്ന് പൂർണവിശ്വാസമുണ്ട്. എൻഫോഴ്‌സ്‌മെന്റ് അധികൃതർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.