ഏഴംകുളം : വൈസ് മെൻസ് ക്ലബിന്റെ സമ്മേളനവും പ്രവർത്തന ഉദ്ഘാടനവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള നിർവഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണം റീജനൽ ഡയറക്ടർ കോശി തോമസും, ജീവകാരുണ്യ പ്രവർത്തന ഉദ്ഘാടനം മുൻ ഡിസ്ട്രിക് ഗവർണർ കെ.കെ.ഗോപുവും അവാർഡുകളുടെ വിതരണം മുൻ ലഫ്റ്റനന്റ് റീജനൽ ഡയറക്ടർ ജോൺ എം.ജോർജും നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അലക്സാണ്ടർ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ മാത്യു മാതിരം പള്ളിൽ (പ്രസിഡന്റ് ) അബ്ദുൽ റസാക്ക് വൈ.പ്രസി) ബിനോയി യോഹന്നാൻ സെക്രട്ടറി) ബാബു വർഗീസ് (ജോ.സെക്രട്ടറി )സോമൻ പിള്ള (ട്രഷറർ).