പ്രമാടം : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രമാടം മേഖലാ സമ്മേളനം 24 ന് രാവിലെ 10 ന് വാഴമുട്ടം 1540 -ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. എം.എം. ബഷീർ പ്രഭാഷണം നടത്തും. യോഗ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ശാഖാ യോഗങ്ങളെയും പോഷക സംഘടനകളെയും ചലനാത്മകമാക്കുവാനും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രമാടം, വള്ളിക്കോട്, വി. കോട്ടയം, വാഴമുട്ടം, വലഞ്ചുഴി, ഞക്കുനിലം ശാഖാ ഭരണ സമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു.