അടൂർ: ഭിന്നശേഷിയുള്ള കുട്ടികളെ കൃഷി യിലേക്ക് ഇറക്കുന്ന അടൂർ ബി.ആർ.സി യുടെ ജൈവ തെറാപ്പി - കൃഷി വീട് പദ്ധതിക്ക് തുടക്കമായി. പത്ത് കുട്ടികൾക്ക് 250 ഗ്രോ ബാഗും 500 പച്ചക്കറി തൈകളും അടൂർ കൃഷി ഭവൻ വഴി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു.