പ്രമാടം : തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് ചാന്ദ്രദിനാചരണവും സെമിനാറും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. വാനനിരീക്ഷകൻ വർഗീസ് മാത്യു വിഷയം അവതരിപ്പിക്കും.