pn-sreedhath
പി.എൻ. ശ്രീദത്ത് (പ്രസിഡന്റ്)

വള്ളിക്കോട് : റോട്ടറി ക്ളബ് ഒഫ് പത്തനംതിട്ട സൗത്തിന്റെ 2022-23 ഡിസ്ട്രിക്ട് പ്രോജക്ട് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. സ്കൂൾ വിദ്യാർത്ഥികളുടെ കാഴ്ച, ശ്രവണ, ദന്ത പരിശോധനകൾ നടത്തുന്ന അമൃതം പദ്ധതി വള്ളിക്കോട് പി.ഡി. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ഡോ. പ്രണവ് റോയി നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. മുൻ അസിസ്റ്റന്റ് ഗവർണർമാരായ മോഹൻ കുമാർ, അഡ്വ. എ.കെ. സതീഷ്, ജിനു.ടി. വർഗീസ്, മുൻ പ്രസിഡന്റുമാരായ ടി.സി. സക്കറിയ, ജസ്റ്റസ് നാടാവള്ളിൽ, എം.ജി. മോൻസി, ജോസ് കരിക്കിനേത്ത്, ജനി മേരി മാത്യു എന്നിവർ പ്രസംഗിച്ചു. പി.എൻ. ശ്രീദത്ത് (പ്രസിഡന്റ്), എ.കെ. സജീവ് (സെക്രട്ടറി), കെ.കെ. ജോണി (ട്രഷറർ), എന്നിവരും മറ്റ് ഭാരവാഹികളും

സ്ഥാനമേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണർ ശശികുമാർ മുഖ്യാതിഥിയായിരുന്നു.