പരീക്ഷാ ഫലം
ഒന്നും രണ്ടും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസ് അടച്ച് 30 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബാച്ചിലർ ഒഫ് മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി സപ്ലിമെന്ററി (2016 അഡ്മിഷൻ ആൻഡ് മേഴ്‌സിചാൻസ് (2016 അഡ്മിഷന് മുൻപ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
ഒന്നും രണ്ടും സെമെസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്‌മെന്റ്, റിന്യൂ വബിൾ എനർജി ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് അഗ്രിക്കൾച്ചർ ടെക്‌നോളജി, സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ (2020 അഡ്മിഷൻ റഗുലർ,2019 &2018 അഡ്മിഷൻ റീ അപ്പിയറൻസ് ഇമ്പ്രൂവ്‌മെന്റ് ന്യൂ സ്‌കീം ) ബിരുദ പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ ആഗസ്റ്റ് 11 വരെ നടക്കും.