ente-thozhil

പത്തനംതിട്ട : കേരള നോളേജ് എക്കണോമി മിഷനും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാംഘട്ട കാമ്പയിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാസ്റ്റർ ആർ.പി മാർക്കും കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർക്കുമായിട്ടാണ് പരിശീലനം നടന്നത്. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ.അനുപ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഇ.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.സി.മധുസൂദനൻ നായർ വിഷയാവതരണം നടത്തി. ജില്ലാപ്രോഗ്രാം മാനേജർ അനിതാ കെ.നായർ, ജെ.പാർവതി, സുമദേവി, സ്മിതാ തോമസ് എന്നിവർ പങ്കെടുത്തു.