തിരുവല്ല: കാർഷിക ജൈവ വൈവിദ്ധ്യസമിതി നിരണം കടപ്ര മേഖലയുടെ നേതൃത്വത്തിൽ കാർഷിക സെമിനാറും ക്ലാസും നടത്തി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്‌സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. തോമസ് ഏബ്രഹാം,പി.തോമസ് വർഗീസ്, ജിജു വൈക്കത്തുശേരി, കുറിയാക്കോസ്, ദേവിദത്ത്, പ്രദീപ്, ജോജി നിരണം എന്നിവർ പ്രസംഗിച്ചു. രാസവള കീടനാശിനികളുടെ അമിതമായ പ്രയോഗംമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം, ജൈവകൃഷി ലാഭകരമാക്കൽ എന്നീ വിഷയങ്ങളിൽ ജൈവകർഷക വിദഗ്ദ്ധൻ ദേവിദത്ത് ക്ലാസെടുത്തു.