പന്തളം : തോന്നല്ലൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു. രമ്യ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. പ്രസിഡന്റ് അഡ്വ. എസ്. കെ. വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. എം. കിഷോർ കുമാർ ക്ലാസെടുത്തു. പ്രൊഫ. വി. രമാദേവി, കെ.എൻ.ജി. നായർ, ജി. ദേവനാരായൺ, പി. ജി. രാജൻബാബു, ഒ.പ്രദീപ്, പന്തളം രാജു, സന്തോഷ് ആർ., എന്നിവർപ്രസംഗിച്ചു.