പത്തനംതിട്ട: താഴൂർ ഭഗവതി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീഭദ്രാ മതപാഠശാലയുടെ നേതൃത്വത്തിൽ 'ശ്രീരാമകഥാമൃത'ത്തിനു തുടക്കമായി. രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് രാമായണ കഥകളും കഥാ തത്വങ്ങളും വിശദീകരിക്കുന്ന ക്ലാസുകളായിരിക്കും പ്രധാനമായും.
ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ 10 വരെയാണ് ക്ലാസുകൾ. ആചാര്യ സുദർശനൻ നായർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഭഗവദ് ഗീതാ തത്വങ്ങളോടൊപ്പം വേദമന്ത്രജപ പഠനവും ഈ പാഠശാലയിലെ പ്രത്യേകതയാണ്.