അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​നം
1924ൽ പാ​രീസിൽ ഇന്റർ​നാഷ​ണൽ ചെ​സ് ഫെ​ഡ​റേ​ഷൻ സ്ഥാ​പി​ത​മാ​യ​തിന്റെ ഓർ​മ്മ​യ്​ക്കാ​യി ജൂ​ലാ​യ് 20 അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​ന​മാ​യി ആ​ഘോ​ഷി​ക്കുന്നു.

എ​ഡ്മ​ണ്ട് ഹി​ലാ​രി ജ​ന്മ​ദി​നം
ടെൻ​സിം​ഗ് നോർ​ഗ​യോ​ടൊ​പ്പം 1953ൽ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ടക്കി​യ പർ​വതാ​രോഹ​കൻ എ​ഡ്മ​ണ്ട് ഹി​ലാ​രി 1919 ജൂ​ലാ​യ് 20ന് ന്യൂ​സി​ലാൻഡിൽ ജ​നി​ച്ചു. 2008 ജ​നു​വ​രി 11ന് മ​രിച്ചു.